തമിഴ്നാട്ടിൽ ഗവർണർ-സർക്കാർ തർക്കം പരിഹരിക്കാൻ സുപ്രീംകോടതി നിർദേശം
Sunday, January 19, 2025 2:56 AM IST
ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ സര്‍വകലാശാല വൈസ് ചാന്‍സര്‍മാരുടെ നിയമനം ഉൾപ്പെടെ വിഷയങ്ങളിൽ എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാരും ഗവര്‍ണര്‍ ആര്.എന്‍. രവിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കണമെന്നു സുപ്രീംകോടതി.
“കേസിൽ അടുത്തവാദം കേൾക്കുന്ന 22 നകം അഭിപ്രായ വ്യത്യാസം പരിഹരിച്ചാല്‍ നല്ലത്. ഇല്ലെങ്കില്‍ പരിഹരിക്കാൻ ഞങ്ങൾക്കറിയാം’’-ജസ്റ്റീസ് ജെ.ബി. പര്‍ദിവാലയും ജസ്റ്റീസ് ആര്.മഹാദേവും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്നതും വൈസ് ചാന്‍സലര്‍ നിയമനത്തിലും ഉൾപ്പെടെ ഗവർണറുടെ നിലപാടിനെതിരേ സംസ്ഥാന സർക്കാരാണു സുപ്രീംകോടതിയെ സമീപിച്ചത്.