ഗാനചിത്രീകരണത്തിനിടെ സിനിമാ സെറ്റിലെ മേൽക്കൂര തകർന്നുവീണു
Sunday, January 19, 2025 2:55 AM IST
മുംബൈ: മുംബൈയിലെ ഗൊരേഗാവിൽ സിനിമയിലെ ഗാനചിത്രീകരണത്തിനായി തയാറാക്കിയ സെറ്റിന്റെ മേൽക്കൂര ഇടിഞ്ഞുവീണു.
അർജുൻ കപൂർ, ഭൂമി പെഡ്നേകർ എന്നിവർ അഭിനയിക്കുന്ന ‘മേരേ ഹസ്ബൻഡ് കി ബീവി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.
സ്പീക്കറിലൂടെയുള്ള ശബ്ദം പരിധിക്കപ്പുറമായതാണ് അപകടകാരണം. റോയൽ പാംസിലെ ഇംപീരിയൽ പാലസിലായിരുന്നു ഗാനചിത്രീകരണം.