ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​സു​​​ര​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സു​​​ക​​​ളി​​​ൽ രാ​​​ജ്യം വി​​​ട്ട പ്ര​​​തി​​​ക​​​ളു​​​ടെ അ​​​സാ​​​ന്നി​​​ധ്യ​​​ത്തി​​​ലും വി​​​ചാ​​​ര​​​ണ ആ​​​രം​​​ഭി​​​ക്ക​​​ാമെ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ. ​​​

ഇ​​​ത്ത​​​രം കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യു​​​ടെ അ​​​സാ​​​ന്നി​​​ധ്യ​​​ത്തി​​​ലും വി​​​ചാ​​​ര​​​ണ​​​യ്ക്കു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ൾ രാ​​​ജ്യ​​​ത്തി​​​ന്‍റെ നി​​​യ​​​മ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ലു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

പു​​​തി​​​യ ക്രി​​​മി​​​ന​​​ൽ നി​​​യ​​​മ​​​ങ്ങ​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മ​​​ധ്യ​​​പ്ര​​​ദേ​​​ശ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​തി​​​നി​​​ധിസം​​​ഘ​​​ത്തോ​​​ടൊ​​​പ്പം ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് ഷാ​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന.

ദ​​​രി​​​ദ്ര​​​ർ​​​ക്ക് ശ​​​രി​​​യാ​​​യ നി​​​യ​​​മ ​​​പ്രാ​​​തി​​​നി​​​ധ്യം ഉ​​​റ​​​പ്പാ​​​ക്കേ​​​ണ്ട​​​ത് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


ഭീ​​​ക​​​ര​​​ത, സം​​​ഘ​​​ടി​​​ത കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​കു​​​പ്പു​​​ക​​​ൾ​​​പ്ര​​​കാ​​​രം കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​മു​​​ന്പ് മു​​​തി​​​ർ​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ആ ​​​വ​​​കു​​​പ്പു​​​ക​​​ൾ ചു​​​മ​​​ത്താ​​​ൻ കേ​​​സ് യോ​​​ഗ്യ​​​മാ​​​ണോ​​​യെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്ത​​​ണം. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കി​​​യ പു​​​തി​​​യ ക്രി​​​മി​​​ന​​​ൽ നി​​​യ​​​മ​​​ത്തി​​​ൽ മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ തീ​​​ർ​​​പ്പ് ക​​​ല്പി​​​ക്കും.

എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തു​​​മു​​​ത​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ​​​നി​​​ന്ന് വി​​​ധി വ​​​രു​​​ന്ന​​​തു​​​വ​​​രെ ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​നു​​​ള്ളി​​​ൽ അ​​​വ​​​സാ​​​നി​​​ക്കും. കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് നീ​​​തി ല​​​ഭ്യ​​​മാ​​​ക്കു​​​ക എ​​​ന്ന​​​താ​​​യി​​​രി​​​ക്ക​​​ണം പോ​​​ലീ​​​സി​​​ന്‍റെ പ്ര​​​ഥ​​​മ പ​​​രി​​​ഗ​​​ണ​​​ന​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.