സിമന്റ് ഫാക്ടറി അപകടം: മൂന്നു മൃതദേഹങ്ങളും കണ്ടെടുത്തു
Sunday, January 19, 2025 2:55 AM IST
ഭുവനേശ്വർ: ഒഡീഷയിലെ രാജ്ഗാംഗ്പുറിലുള്ള ഡാൽമിയ സിമന്റ് ഫാക്ടറിയിൽ ഉണ്ടായ അപകടത്തിൽ മരണപ്പെട്ട മൂന്നു തൊഴിലാളികളുടെ മൃതദേഹങ്ങളും കണ്ടെടുത്തു.
ഫാക്ടറിയിൽ ഇരുന്പുകൊണ്ടുനിർമിച്ച കോൾ ഹോപ്പർ തകർന്നുവീണ് വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. സുസാന്ത റവത്ത് (58), രൺജിത് ഭോൽ (24), ദശരഥ് പത്ര (42) എന്നിവരാണു മരിച്ചത്. ദശരഥ് പത്രയുടെ മൃതദേഹം അപകടദിവസംതന്നെ കണ്ടെത്തിയിരുന്നു.