കേജരിവാളിന്റെ കാർ ആക്രമിച്ചു
Sunday, January 19, 2025 2:55 AM IST
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജരിവാളിന്റെ കാറിനു നേർക്ക് കല്ലേറ്.
കാറിനുള്ളിൽ കേജരിവാൾ ഇരിക്കുന്നതും കരിങ്കൊടി കാട്ടുന്നവരിൽനിന്ന് ഒരു കല്ല് കാറിലേക്കു പതിക്കുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിലുണ്ട്.
ബിജെപി ഡൽഹി നിയമസഭാ സ്ഥാനാർഥി പർവേഷ് വർമയുടെ കൂട്ടാളികളാണ് കല്ലേറിനു പിന്നിലെന്ന് എഎപി ആരോപിച്ചു. എന്നാൽ, ആരും കല്ലെറിഞ്ഞിട്ടില്ലെന്നും കരിങ്കൊടി കാട്ടാൻ ശ്രമിച്ചവരെ പോലീസ് ബലം പ്രയോഗിച്ചു നീക്കിയതാണെന്നും പോലീസ് പറഞ്ഞു.