ഡൽഹിയിൽ അതിഷി നാമനിർദേശ പത്രിക സമർപ്പിച്ചു
Wednesday, January 15, 2025 2:22 AM IST
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അതിഷി മർലെന ഇന്നലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു. ലജ്പത് നഗറിലെ ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത്.
76.93 ലക്ഷം രൂപയുടെ സ്വത്തുക്കളുള്ളതായാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. ഇതിൽ ഒരു ലക്ഷം രൂപ വിലമതിക്കുന്ന 10 ഗ്രാം സ്വർണവും ഉൾപ്പെടുന്നു.
കൂടാതെ 30,000 രൂപ കൈയിൽ ഉള്ളതായും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 2020ൽ നാമനിർദേശം സമർപ്പിക്കുന്പോൾ 59.79 ലക്ഷം രൂപയായിരുന്നു അതിഷിയുടെ ആകെ ആസ്തി.