മതപരിവർത്തനം: യുപിയിൽ നാലുപേർ അറസ്റ്റിൽ
Wednesday, January 15, 2025 2:22 AM IST
ഹാമിർപുർ (ഉത്തർപ്രദേശ്): രോഗം ഭേദമാക്കാമെന്നു വാഗ്ദാനം ചെയ്ത് മഥുരയിൽ ഹൈന്ദവകുടുംബത്തെ മതംമാറ്റാൻ ശ്രമിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് നാലുപേരെ യുപി പോലീസ് അറസ്റ്റ്ചെയ്തു.
നൂറുദ്ദീൻ, ഖാലിദ്, ഇർഫാൻ, മുഹമ്മദ് ഹനീഫ് എന്നിവരെയാണ് അറസ്റ്റ്ചെയ്തതെന്ന് പോലീസ് മേധാവി മനോജ് കുമാർ ഗുപ്ത അറിയിച്ചു. മിറാജ് ഹസൻ എന്നയാളെക്കുറിച്ച് അന്വേഷിക്കുന്നതായും പോലീസ് വ്യക്തമാക്കി.
ഒരു ദളിത് കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് മതംമാറ്റാൻ സംഘം ശ്രമിക്കുകയായിരുന്നുവെന്ന് ബജ്റംഗ്ദൾ മുൻ ജില്ലാ കൺവീനർ ആശിഷ് സിംഗ് പറഞ്ഞു.