ഇസ്രോ ചെയർമാനായി വി. നാരായണൻ ചുമതലയേറ്റു
Wednesday, January 15, 2025 2:22 AM IST
ബംഗളൂരു: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ പുതിയ ചെയർമാനായി ഇസ്രോയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ ഡയറക്ടറും മുതിർന്ന ശാസ്ത്രജ്ഞനുമായ വി. നാരായണൻ ചുമതലയേറ്റു.
എസ്. സോമനാഥ് വിരമിച്ച ഒഴിവിലാണ് നിയമനം. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇസ്രോയുടെ മാർക്ക്-3 ബാഹുബലി പദ്ധതിയുടെ അമരത്തും നാരായണനാണ്.
2026 ൽ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുകയാണ് ഇസ്രോയുടെ ലക്ഷ്യമെന്ന് ചുമതലയേറ്റശേഷം വി. നാരായണൻ പറഞ്ഞു.
2047 വരെ ഇസ്രോയ്ക്ക് വിവിധ പദ്ധതികൾ പൂർത്തീകരിക്കേണ്ടതുണ്ടെന്നും 2040 ഓടെ ഇന്ത്യയുടെ ബഹിരാകാശ സ്റ്റേഷൻ ആരംഭിക്കുമെന്നും വി. നാരായണൻ കൂട്ടിച്ചേർത്തു.