നിരാഹാരം: ദല്ലേവാളിന്റെ ആരോഗ്യനിലയിൽ ആശങ്ക
Wednesday, January 15, 2025 2:22 AM IST
ന്യൂഡൽഹി: കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം 50 ദിവസം പിന്നിടുന്പോൾ അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ ആശങ്ക.
വിളകളുടെ മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് നൽകണമെന്നാവശ്യപ്പെട്ട് നവംബർ 26 മുതലാണ് സംയുക്ത കിസാൻ മോർച്ചയുടെ (രാഷ്ട്രീയേതര) കണ്‍വീനറായ ദല്ലേവാൾ പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ഖനൗരി അതിർത്തിയിൽ നിരാഹാര സമരം ആരംഭിച്ചത്.
വൈദ്യസഹായം തുടർച്ചയായി നിരസിച്ചതോടെ അദ്ദേഹത്തിന്റെ രക്തസമ്മർദ്ദത്തിൽ കാര്യമായ മാറ്റം ഉണ്ടാകുന്നതായി ഒരു സന്നദ്ധ സംഘടനയുടെ ഭാഗമായ ഡോ.അവതാർ സിംഗ് വ്യക്തമാക്കി.