നൗഷേരയിൽ കുഴിബോംബ് സ്ഫോടനം; ആറ് ജവാന്മാർക്കു പരിക്ക്
Wednesday, January 15, 2025 2:22 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ നൗഷേര മേഖലയിൽ നിയന്ത്രണരേഖയ്ക്കു സമീപമുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ ആറു ജവാന്മാർക്കു പരിക്കേറ്റു.
പതിവു പട്രോളിംഗിനിടെ ജവാന്മാർ അബദ്ധത്തിൽ കുഴിബോംബിൽ ചവിട്ടിയപ്പോഴായിരുന്നു സ് ഫോടനം. പരിക്കേറ്റ ജവാന്മാർ അപകടനില തരണം ചെയ്തുവെന്ന് ഉന്നത കരസേനാ ഓഫീസർ പറഞ്ഞു.