മുൻ തമിഴ്നാട് മന്ത്രി വൈദ്യലിംഗത്തിന്റെ 100 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
Thursday, January 16, 2025 2:33 AM IST
ന്യൂഡൽഹി: മുൻ തമിഴ്നാട് മന്ത്രി ആർ. വൈദ്യലിംഗത്തിന്റെ 100 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കലിനെതിരേയുള്ള നിയമപ്രകാരമാണു നടപടി.
തിരുച്ചിറപ്പള്ളിയിലുള്ള ഭൂമിയാണ് കണ്ടുകെട്ടിയത്. വൈദ്യലിംഗത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മുത്തമ്മാൾ എസ്റ്റേറ്റ്സ് എന്ന കന്പനിയുടെ പേരിലാണ് ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വൈദ്യലിംഗം ഓരത്തനാട് മണ്ഡലത്തിലെ എംഎൽഎയാണ്. 2022ൽ പനീർശെൽവത്തിനൊപ്പം വൈദ്യലിംഗത്തെയും അണ്ണാ ഡിഎംകെയിൽനിന്നു പുറത്താക്കിയിരുന്നു.