ദേശീയ മഞ്ഞൾ ബോർഡ് രൂപവത്കരിച്ചു
Wednesday, January 15, 2025 2:22 AM IST
ന്യൂഡൽഹി: മഞ്ഞൾ കർഷകരുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ദേശീയ മഞ്ഞൾ ബോർഡ് (നാഷണൽ ടർമറിക് ബോർഡ്) രൂപീകൃതമായി.
തെലുങ്കാനയിലെ നിസാമാബാദ് ആസ്ഥാനമായി രൂപീകൃതമായ ബോർഡ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഇന്നലെ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കർഷകരുടെ ക്ഷേമത്തിനും നല്ലയിനം മഞ്ഞൾ വികസിപ്പിക്കുന്നതിനും ബോർഡ് ഊന്നൽ നൽകും.
മഞ്ഞൾ കയറ്റുമതി ചെയ്യുന്നതിൽകൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ബോർഡിന്റെ പ്രഥമ ചെയർമാനായി മഞ്ഞൾ കർഷകനും നിസാമാബാദിലെ ബിജെപി നേതാവുമായ പല്ലെ ഗംഗാ റെഡ്ഢിയെ കേന്ദ്രസർക്കാർ നിയമിച്ചു. മൂന്നു വർഷത്തേക്കാണു നിയമനം.
40 വർഷത്തോളമായി മഞ്ഞൾ കർഷകർ ഉന്നയിക്കുന്ന പ്രധാന ആവശ്യമായിരുന്ന ദേശീയ ബോർഡിന്റെ രൂപീകരണം.