ഉപതെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ഉപതെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
Sunday, October 20, 2024 12:59 AM IST
ന്യൂ​​ഡ​​ൽ​​ഹി: ലോ​​ക്‌​​സ​​ഭ, നി​​യ​​മ​​സ​​ഭ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ള്ള കേ​ര​ള​ത്തി​ലെ ബി​​ജെ​​പി സ്ഥാ​​നാ​​ര്‍​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചു. വ​​യ​​നാ​​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ന​​വ്യ ഹ​​രി​​ദാ​​സ് മ​​ത്സ​​രി​​ക്കും. പാ​​ല​​ക്കാ​​ട്ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ സി.​​ കൃ​​ഷ്ണ​കു​​മാ​​റും ചേ​​ല​​ക്ക​​ര​​യി​​ല്‍ കെ.​​ ബാ​​ല​​കൃ​​ഷ്ണ​​നും മ​​ത്സ​​രി​​ക്കും.

മ​​ഹി​​ളാ​മോ​​ര്‍​ച്ച സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി​​യാ​​ണ് ന​​വ്യ ഹ​​രി​​ദാ​​സ്. സോ​​ഫ്റ്റ്‌​​വെ​​ര്‍ എ​​ൻ​ജി​നി​യ​​റാ​​യാ​​യ ന​​വ്യ കോ​​ഴി​​ക്കോ​​ട് കോ​​ര്‍​പ​​റേ​​ഷ​​നി​​ല്‍ ര​​ണ്ടു ത​​വ​​ണ​​യാ​​യി കൗ​​ണ്‍​സി​​ല​​റും കോ​​ര്‍​പ​റേ​​ഷ​​നി​​ലെ ബി​ജെ​പി പാ​​ര്‍​ല​​മെ​​ന്‍റ​​റി പാ​​ര്‍​ട്ടി നേ​​താ​​വു​മാ​ണ്.


ക​​ഴി​​ഞ്ഞ നി​​യ​​മ​​സ​​ഭാ തെ​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ കോ​​ഴി​​ക്കോ​​ട് സൗ​​ത്ത് മ​​ണ്ഡ​​ലം സ്ഥാ​​നാ​​ര്‍​ഥി​​യു​​മാ​​യി​​രു​​ന്നു. ബി​​ജെ​​പി സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി​​യാ​​ണ് കെ. ​​കൃ​​ഷ്ണ​​കു​​മാ​​ര്‍. 2000 മു​​ത​​ല്‍ പാ​​ല​​ക്കാ​​ട് ന​​ഗ​​ര​​സ​​ഭാ കൗ​​ണ്‍​സി​​ല​​റാ​​ണ്.

ന​​ഗ​​ര​​സ​​ഭാ വൈ​​സ്‌​​ ചെ​​യ​​ര്‍​മാ​​നാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ ര​​ണ്ടു തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും പാ​​ല​​ക്കാ​​ട് ലോ​​ക്‌​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ല്‍ സ്ഥാ​​നാ​​ര്‍ഥി​​യാ​​യി​​രു​​ന്നു. ബി​ജെ​പി ചെ​​റു​​തു​​രു​​ത്തി മ​​ണ്ഡ​​ലം ജ​​നറൽ സെ​​ക്ര​​ട്ട​​റി​​യാ​​ണ് കെ. ​​ബാ​​ല​​കൃ​​ഷ്ണ​​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.