വിജയ രഹാത്കർ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ
വിജയ രഹാത്കർ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ
Sunday, October 20, 2024 12:59 AM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യാ​യി വി​ജ​യ കി​ഷോ​ർ ര​ഹാ​ത്ക​റി​നെ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മി​ച്ചു. ഡോ.​അ​ർ​ച്ച​ന മ​ജും​ദാ​റി​നെ വ​നി​താ ക​മ്മീ​ഷ​ൻ അം​ഗ​മാ​യി മൂ​ന്നു വ​ർ​ഷ കാ​ലാ​വ​ധി​യി​ൽ നി​യ​മി​ച്ചെ​ന്നും കേ​ന്ദ്ര വ​നി​താ- ശി​ശു​ക്ഷേ​മ വ​കു​പ്പ് അ​റി​യി​ച്ചു.

ബി​ജെ​പി ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​യ വി​ജ​യ ര​ഹാ​ത്ക​ർ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന്‍റെ ഒ​ന്പ​താ​മ​ത് അ​ധ്യ​ക്ഷ​യാ​യാ​ണു നി​യ​മി​ത​യാ​കു​ന്ന​ത്. മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. ഓ​ഗ​സ്റ്റ് ആ​റി​ന് സ്ഥാ​ന​മൊ​ഴി​ഞ്ഞ രേ​ഖാ ശ​ർ​മ​യ്ക്കു പ​ക​ര​മാ​ണു നി​യ​മ​നം.


മ​ഹി​ളാ മോ​ർ​ച്ച ദേ​ശീ​യ അ​ധ്യ​ക്ഷ​യാ​യി​രു​ന്ന വി​ജ​യ മ​ഹാ​രാ​ഷ്‌​ട്ര സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

പോ​ക്സോ, ത​ലാ​ക്ക്, മ​നു​ഷ്യ​ക്ക​ട​ത്ത് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യ വി​ജ​യ ആ​സി​ഡ് ആ​ക്ര​മ​ണ അ​തി​ജീ​വി​ത​ർ​ക്കാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ദേ​ശീ​യ​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.