രാഹുലിനെതിരേ വിവാദ പോസ്റ്റ്; ഒഡീഷ നടനെതിരേ കേസ്
Sunday, October 20, 2024 12:59 AM IST
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റ് പ്രചരിപ്പിച്ച ഒഡീഷ സിനിമാതാരം ബുദ്ധാദിത്യ മൊഹന്തിക്കെതിരേ പോലീസ് കേസെടുത്തു. എൻഎസ്യുഐ നൽകിയ പരാതിയിലാണ് ഒഡീഷ പോലീസ് കേസെടുത്തത്.