അപകീർത്തി കേസ്: കോൺഗ്രസ് നേതാവിനു ജാമ്യം
Thursday, October 16, 2025 1:53 AM IST
ആലുവ: സിപിഎം വനിതാനേതാവ് കെ.ജെ. ഷെെൻ നൽകിയ അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് സി.കെ. ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു.
കോടതിയുടെ നിർദേശപ്രകാരം ആലുവ സൈബർ പോലീസിൽ ഹാജരായ ഗോപാലകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയശേഷമാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ ആലുവ റൂറൽ സൈബർ സ്റ്റേഷനിൽ ഹാജരായ ഗോപാലകൃഷ്ണനെ ഒന്നരമണിക്കൂർ പോലീസ് ചോദ്യം ചെയ്തു.
എറണാകുളം സെഷൻസ് കോടതിയിൽ ഗോപാലകൃഷ്ണൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചതോടെ ചോദ്യം ചെയ്യലിനു ഹാജരാകാൻ കോടതി നിർദേശിക്കുകയായിരുന്നു.