രാഷ്ട്രപതിക്ക് 22ന് അത്താഴവിരുന്ന്
Thursday, October 16, 2025 2:48 AM IST
തിരുവനന്തപുരം: നാലു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തുന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജ്ഭവന് അത്താഴ വിരുന്നൊരുക്കും. ഈ മാസം 22ന് ഹയാത്ത് റിജന്‍സിയിലാണ് അത്താഴവിരുന്നൊരുക്കുന്നത്.
വിരുന്നിന് മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാര്‍, കേരളത്തിലെ പൗരപ്രമുഖര്‍ എന്നിവര്‍ക്കും ക്ഷണമുണ്ട്. 21ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രാഷ്ട്രപതി അന്ന് രാജ്ഭവനില്‍ വിശ്രമിച്ചശേഷം 22ന് രാവിലെ രാവിലെ 9.25ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് തിരിക്കും.
ക്ഷേത്ര ദര്‍ശനത്തിനുശേഷം ശബരിമല ഗസ്റ്റ് ഹൗസിലാണ് ഉച്ചഭക്ഷണവും വിശ്രമവും. വൈകുന്നേരം 4.20ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് തിരിക്കും. രാത്രി എട്ടിനാണ് അത്താഴ വിരുന്നൊരുക്കിയിരിക്കുന്നത്.