നസ്രാണി ജാത്യൈക്യസംഘം ഭരണഘടന പ്രകാശനം ചെയ്തു
Friday, October 17, 2025 2:27 AM IST
പാലാ: നസ്രാണി ജാത്യൈക്യ സംഘത്തിന്റെ ഭരണഘടനയുടെ പ്രകാശനം കഴിഞ്ഞ ദിവസം പാലാ ബിഷപ് ഹൗസില്‍ നടന്ന എക്യുമെനിക്കല്‍ സമ്മേളനത്തില്‍ നിര്‍വഹിച്ചു.
പാലാ ബിഷപ്പും സീറോ മലബാര്‍ സഭയുടെ എക്യുമെനിക്കല്‍ കമ്മീഷന് ചെയര്‍മാനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ത്തോമ്മാ സഭ സഫ്രഗന്‍ മെത്രാപ്പോലീത്താ ജോസഫ് മാര്‍ ബര്‍ണബാസ്, പൗരസ്ത്യ കല്‍ദായ സുറിയാനി സഭ അധ്യക്ഷന്‍ ഔഗിന്‍ മാര്‍ കുറിയാക്കോസ് മെത്രാപ്പോലീത്ത, യാക്കോബായ സുറിയാനി സഭയുടെ മൂവാറ്റുപുഴ മേഖലാധിപന്‍ മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത, മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ കോട്ടയം ഭദ്രാസന അധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത എന്നിവര്‍ സംയുക്തമായി പ്രകാശനം നിര്‍വഹിച്ചു.