മുൻ ദേവസ്വം മന്ത്രിയെ പ്രതിയാക്കണമെന്ന് സതീശൻ
Friday, October 17, 2025 2:27 AM IST
ആലുവ: ശബരിമലയിലെ സ്വർണപ്പാളികൾ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രതിയാക്കണമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
സ്വർണക്കൊള്ളയ്ക്കും വിശ്വാസവഞ്ചനയ്ക്കുമെതിരേ കെപിസിസിയുടെ നേതൃത്വത്തിൽ നടക്കുന്ന വിശ്വാസ സംരക്ഷണ യാത്രയ്ക്ക് ആലുവയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അൻവർ സാദത്ത് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജാഥാക്യാപ്റ്റൻ കൊടിക്കുന്നിൽ സുരേഷ് എംപി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എംപി, റോജി എം. ജോൺ എംഎൽഎ തുടങ്ങിയവർ പ്രസംഗിച്ചു.