ജസ്റ്റീസ് സി.എസ്. സുധയ്ക്ക് യാത്രയയപ്പ് നല്കി
Thursday, October 16, 2025 1:53 AM IST
കൊച്ചി: സ്ഥലം മാറി പോകുന്ന ജസ്റ്റീസ് സി.എസ്. സുധയ്ക്ക് ഹൈക്കോടതിയില്‍ ഫുള്‍കോര്‍ട്ട് റഫറന്‍സോടെ യാത്രയയപ്പ് നല്കി.
ചീഫ് ജസ്റ്റീസിന്റെ കോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, ഹൈക്കോര്‍ട്ട് അഡ്വക്കറ്റ്സ് അസോസിയേഷന് പ്രസിഡന്റ് യശ്വന്ത് ഷേണായി എന്നിവര്‍ പ്രസംഗിച്ചു.
ജസ്റ്റീസ് സി.എസ്. സുധ മറുപടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ പരിശോധിച്ച പ്രത്യേക ബെഞ്ചിലടക്കം ജസ്റ്റീസ് സുധ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡല്‍ഹി ഹൈക്കോടതിയിലേക്കാണു സ്ഥലംമാറ്റം.