ദേവസ്വം ബോര്‍ഡില്‍ പരിശോധന തുടര്‍ന്ന് എസ്ഐടി
Thursday, October 16, 2025 2:48 AM IST
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ആദ്യദിനത്തിലെ പരിശോധനയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തു നിന്ന് കൂടുതല്‍ രേഖകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ പരിശോധന ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം (എസ് ഐടി) ഇന്നലെയും തുടര്‍ന്നു.
ശബരിമല സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട ഒട്ടേറെ തെളിവുകളും, തട്ടിപ്പില്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ പങ്കുമായി ബന്ധപ്പെട്ട രേഖകളും പ്രത്യേക അന്വേഷണ സംഘത്തിന് ഇന്നലെ രാത്രി വൈകി നടന്ന പരിശോധനയിൽ ലഭിച്ചതായാണ് സൂചന.