മന്ത്രിയുടേത് അബദ്ധ പ്രസ്താവന: കെസിവൈഎം
Thursday, October 16, 2025 1:53 AM IST
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലുണ്ടായ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി നടത്തുന്നത് സാമാന്യ ബുദ്ധിക്കു നിരക്കാത്ത പ്രസ്താവനകളാണെന്ന് കെസിവൈഎം സംസ്ഥാന സമിതി.
സാമുദായിക സന്തുലിതാവസ്ഥയെ തകർക്കുന്ന സമീപനങ്ങൾ ഉണ്ടാകുമ്പോൾ സമൂഹം ഒറ്റക്കെട്ടായി അത്തരം പ്രവണതകളെ എതിർക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ ആവശ്യപ്പെട്ടു.
കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ക്രൈസ്തവ ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് കാലങ്ങളായി സ്വീകരിക്കുന്നതെന്നു സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജോസ് അടക്കമുള്ള ഭാരവാഹികൾ പ്രസംഗിച്ചു.