കൊ​​​​ച്ചി: തീ​​​രു​​​വ അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​ങ്ങ​​​​ളും തു​​​​ട​​​​ര്‍​ന്നു​​​​ള്ള ആ​​​​ഗോ​​​​ള പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളും കേ​​​​ര​​​​ള​​​​ത്തി​​​​ന് ജ​​​​പ്പാ​​​​നു​​​​മാ​​​​യി ലാ​​​​ഭ​​​​ക​​​​ര​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടാ​​​​ന്‍ നി​​​​ര​​​​വ​​​​ധി അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ള്‍ ഒ​​​​രു​​​​ക്കു​​​​മെ​​​​ന്ന് ഇ​​​​ന്തോ-​​​​ജ​​​​പ്പാ​​​​ന്‍ ചേം​​​​ബ​​​​ര്‍ ഓ​​​​ഫ് കൊ​​​​മേ​​​​ഴ്‌​​​​സ് കേ​​​​ര​​​​ള ചാ​​​​പ്റ്റ​​​​ര്‍ (ഇ​​​​ന്‍​ജാ​​​​ക്ക്) സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച മൂ​​​​ന്നാ​​​​മ​​​​ത് ജ​​​​പ്പാ​​​​ന്‍ മേ​​​​ള​ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ തീ​​​രു​​​വ​​​​ക​​​​ള്‍ ബി​​​​സി​​​​ന​​​​സ് മേ​​​​ഖ​​​​ല​​​​യി​​​​ല്‍ വ​​​​ലി​​​​യ​​​തോ​​​​തി​​​​ല്‍ ​പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​മ്പോ​​​​ള്‍, അ​​​​തി​​​​നെ നേ​​​​രി​​​​ടാ​​​​ന്‍ കേ​​​​ര​​​​ള​​​​ത്തി​​​​ന് പു​​​​തി​​​​യ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ള്‍ ക​​​​ണ്ടെ​​​​ത്താ​​​​ന്‍ ക​​​​ഴി​​​​യ​​​​ണ​​​​മെ​​​​ന്ന് പ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്ത അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​ആ​​​​ര്‍. ജ്യോ​​​​തി​​​​ലാ​​​​ല്‍ പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്തോ-​​​​ജ​​​​പ്പാ​​​​ന്‍ ചേം​​​​ബ​​​​ര്‍ ഓ​​​​ഫ് കൊ​​​​മേ​​​​ഴ്‌​​​​സ് കേ​​​​ര​​​​ള ചാ​​​​പ്റ്റ​​​​ര്‍ പ്ര​​​​സി​​​​ഡ​​​​ന്‍റും സി​​​​ന്തൈ​​​​റ്റ് ഇ​​​​ന്‍​ഡ​​​​സ്ട്രീ​​​​സ് എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ചെ​​​​യ​​​​ര്‍​മാ​​​​നു​​​​മാ​​​​യ ഡോ. ​​​​വി​​​​ജു ജേ​​​​ക്ക​​​​ബ്, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റും ഇ​​​​ന്‍​കെ​​​​ല്‍ ലി​​​​മി​​​​റ്റ​​​​ഡ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ ഡോ. ​​​​കെ. ഇ​​​​ള​​​​ങ്കോ​​​​വ​​​​ന്‍, ജ​​​​പ്പാ​​​​നി​​​​ലെ ഓ​​​​ണ​​​​റ​​​​റി കോ​​​​ണ്‍​സ​​​​ല്‍ ജ​​​​ന​​​​റ​​​​ല്‍ ത​​​​ക​​​​ഹാ​​​​ഷി മു​​​​നി​​​​യോ, ജ​​​​പ്പാ​​​​ന്‍ ഇ​​​​ക്ക​​​​ണോ​​​​മി​​​​ക് കൗ​​​​ണ്‍​സി​​​​ല്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ചോ​​​​മോ​​​​ന്‍ ത​​​​ന​​​​ബെ, ഇ​​​​ന്‍​ജാ​​​​ക്ക് സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​ജീ​​​​വ​​​​ന്‍ സു​​​​ധാ​​​​ക​​​​ര​​​​ന്‍, ജാ​​​​പ്പാ​​​​ന്‍ മേ​​​​ള സു​​​​വ​​​​നീ​​​​ര്‍ കോ-​​​​ഓ​​​​ര്‍​ഡി​​​​നേ​​​​റ്റ​​​​ര്‍ ഡോ. ​​​​എ​​​​സ്. ര​​​​ത്‌​​​​ന​​​​കു​​​​മാ​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും പ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു. വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ പാ​​​​ന​​​​ല്‍ ച​​​​ര്‍​ച്ച​​​​ക​​​​ളും മേ​​​​ള​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ന്നു.