ഹൗസ് ബോട്ടില്‍നിന്ന് വീണ് യുവാവ് മരിച്ചു
Monday, October 14, 2024 5:44 AM IST
ആലപ്പുഴ: പുന്നമടക്കായലില്‍ ഹൗസ് ബോട്ടില്‍നിന്ന് വീണ് യുവാവ് മരിച്ചു. കോട്ടയം കുറുപ്പന്തറ ഓമല്ലൂര്‍ മാച്ചേരിക്കാലാ രാജീവ് രാഘവന് (42) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ അടങ്ങിയ 12 അംഗ സംഘത്തോടൊപ്പം എത്തിയതാണ് രാജീവ് രാഘവന്. ഇന്നലെ രാത്രി രാജീവ്, ബോട്ടില്‍ കിടന്നുറങ്ങിയതു കണ്ടിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. രാവിലെയാണ് ഇയാളെ കാണാതായത്.
തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ മറ്റൊരു ബോട്ടിന്റെ അടിയില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. രാജീവ് എങ്ങനെയാണ് കായലിലേക്ക് വീണതെന്നു വ്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. കോട്ടയം തിരുവാര്‍പ്പില്‍ വര്‍ക്ക്ഷോപ്പിലെ പെയിന്റിംഗ് തൊഴിലാളിയായിരുന്നു. ഭാര്യ രഞ്ജിനി മക്കള്‍: നിരവന, നിവേദ്യ. സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പില്‍.