അഗ്നിവീറുകളെ പരിശീലിപ്പിക്കുന്നതു ഫാസിസ പ്രചാരണത്തിന്: വഹിദ നിസാം
Sunday, October 6, 2024 2:13 AM IST
തൃശൂര്‍: നരേന്ദ്ര മോദി ലക്ഷണമൊത്ത ഫാസിസ്റ്റായി മാറിയെന്നും കോര്‍പറേറ്റുകളുടെ ആവശ്യത്തിനനുസരിച്ച് രാജ്യത്തെ ട്രേഡ് യൂണിയനുകളെ ഇല്ലായ്മചെയ്യുന്നതിനുള്ള പരിശ്രമത്തിലാണെന്നും എഐടിയുസി ദേശീയസെക്രട്ടറി വഹിദ നിസാം.
സാഹിത്യ അക്കാദമി ഹാളില്‍ എഐടിയുസി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് അധ്യക്ഷത വഹിച്ചു.
എഐടിയുസി ദേശീയ സെക്രട്ടറി ആര്. പ്രസാദ്, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, കെ.പി. രാജേന്ദ്രന് തുടങ്ങിയവർ പ്രസംഗിച്ചു.