ഓണാഘോഷം അതിരുവിട്ടു; വിദ്യാർഥികൾക്ക് അരലക്ഷത്തോളം രൂപ പിഴ
ഓണാഘോഷം അതിരുവിട്ടു; വിദ്യാർഥികൾക്ക്  അരലക്ഷത്തോളം രൂപ പിഴ
Friday, September 13, 2024 2:27 AM IST
കോ​​ഴി​​ക്കോ​​ട്: ഫ​​റൂ​​ഖ് കോ​​ള​​ജി​​ൽ ഓ​​ണാ​​ഘോ​​ഷ​​ത്തി​​നി​​ടെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ന​​ട​​ത്തി​​യ സാ​​ഹ​​സി​​ക യാ​​ത്ര​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ് നി​​യ​​മ​​ന​​ട​​പ​​ടി തു​​ട​​ങ്ങി. സാ​​ഹ​​സി​​ക​​യാ​​ത്ര​​യ്ക്ക് ഉ​​പ​​യോ​​ഗി​​ച്ച അ​​ഞ്ചു വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കാ​​യി 47,500 രൂ​​പ പി​​ഴ ചു​​മ​​ത്തി അ​​ധി​​കൃ​​ത​​ർ വാ​​ഹ​​ന ഉ​​ട​​മ​​ക​​ൾ​​ക്കു നോ​​ട്ടീ​​സ് അ​​യ​​ച്ചു. വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കെ​​തി​​രേ മ​​റ്റു നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ളും ആ​​രം​​ഭി​​ച്ചു.

ക​​ഴി​​ഞ്ഞ ദി​​വ​​സം വൈ​​കു​​ന്നേ​​ര​​മാ​​യി​​രു​​ന്നു വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സാ​​ഹ​​സി​​ക യാ​​ത്ര. ആ​​ണ്‍കു​​ട്ടി​​ക​​ളും പെ​​ണ്‍കു​​ട്ടി​​ക​​ളു​​മ​​ട​​ങ്ങു​​ന്ന സം​​ഘം വാ​​ഹ​​ന​​ത്തി​​ന്‍റെ ഡോ​​റി​​ലും മു​​ക​​ളി​​ലും ഇ​​രു​​ന്നാ​​ണ് യാ​​ത്ര ചെ​​യ്ത​​ത്.


നാ​​ലു​​കാ​​റു​​ക​​ളി​​ലും ഒ​​രു ജീ​​പ്പി​​ലു​​മാ​​യാ​​ണ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി യാ​​ത്ര ന​​ട​​ത്തി​​യ​​ത്. വാ​​ഹ​​ന​​ങ്ങ​​ൾ ഓ​​ടി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഡ്രൈ​​വിം​​ഗ് ലൈ​​സ​​ൻ​​സ് ഉ​​ണ്ടോ എ​​ന്ന കാ​​ര്യ​​വും മോ​​ട്ടോ​​ർ വാ​​ഹ​​ന​​വ​​കു​​പ്പ് പ​​രി​​ശോ​​ധി​​ക്കു​​ന്നു​​ണ്ട്.

വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സാ​​ഹ​​സി​​ക യാ​​ത്ര റോ​​ഡി​​ൽ ഗ​​താ​​ഗ​​ത ത​​ട​​സം സൃ​​ഷ്ടി​​ച്ചി​​രു​​ന്നു. നാ​​ട്ടു​​കാ​​ർ സാ​​ഹ​​സി​​ക യാ​​ത്ര​​യു​​ടെ വീ​​ഡി​​യോ ദൃ​​ശ്യ​​ങ്ങ​​ൾ ചി​​ത്രീ​​ക​​രി​​ച്ച് പു​​റ​​ത്തു​​വി​​ട്ട​​തോ​​ടെ​​യാ​​ണ് രാ​​മ​​നാ​​ട്ടു​​ക​​ര ജോ​​യി​​ന്‍റ് ആ​​ർ​​ടി​​ഒ നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ൾ ആ​​രം​​ഭി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.