കേരള പോലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്കാരം
Monday, September 9, 2024 3:51 AM IST
തിരുവനന്തപുരം: കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള ഓണ്‍ലൈൻ അതിക്രമങ്ങൾ തടയുന്നതിനുള്ള ഇടപെടലിൽ കേരളത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം.
ഇന്ത്യൻ സൈബർ ക്രൈം കോ- ഓഡിനേഷൻ സെന്ററിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുരസ്കാരം പ്രഖ്യാപിച്ചത്. നാളെ ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായിൽനിന്ന് സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർബേഷ് സാഹിബ് പുരസ്കാരം സ്വീകരിക്കും.