കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷന്റെ മാർച്ചും ധർണയും ഇന്ന്
Saturday, September 7, 2024 1:54 AM IST
തൃശൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ (സിഐടിയു) ഇന്നു രാവിലെ ഹെഡ് ഓഫീസിലേക്കു മാർച്ചും ധർണയും സംഘടിപ്പിക്കും.
രാവിലെ പത്തിന് ഹെഡ് ഓഫീസിനു മുന്നിൽ സിഐടിയു ദേശീയ സെക്രട്ടറി പി. നന്ദകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യും.
വിവിധ കെഎസ്എഫ്ഇ ശാഖകളിൽനിന്ന് 1500ഓളം പേർ പങ്കെടുക്കും. ശമ്പള ഏകീകരണ ഉത്തരവിൽനിന്നു കെഎസ്എഫ്ഇയെ സർക്കാർ ഒഴിവാക്കുക, പെൻഷൻ പദ്ധതി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ചെന്ന് ജനറൽ സെക്രട്ടറി എസ്. മുരളീകൃഷ്ണപിള്ള അറിയിച്ചു.