മുകേഷിനെ സിനിമാ കോണ്‍ക്ലേവിന്റെ നയരൂപീകരണ സമിതിയിൽനിന്ന് ഒഴിവാക്കി
Friday, September 6, 2024 1:51 AM IST
തിരുവനന്തപുരം: ലൈംഗികാതിക്രമം നടത്തിയെന്ന് സിനിമാനടിമാർ പരാതി നൽകിയതിനെ ത്തുടർന്ന് കേസിൽ കുടുങ്ങിയ കൊല്ലം എംഎൽഎയും നടനുമായ എം. മുകേഷിനെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സിനിമാ കോണ്‍ക്ലേവിന്റെ നയരൂപീകരണ സമിതിയിൽനിന്ന് ഒഴിവാക്കി.
മുകേഷിനു പകരം മറ്റാരെയും സമിതിയിൽ ഉൾപ്പെടുത്തിയില്ല. അതേസമയം, ഫെഫ്ക അധ്യക്ഷൻ ബി. ഉണ്ണികൃഷ്ണനെ സമിതിയിൽ നിലനിർത്തി. ഉണ്ണികൃഷ്ണനെ സമിതിയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യമുയർന്നിരുന്നു.
നവംബർ അവസാനത്തോടെ കൊച്ചിയിൽ കോണ്‍ക്ലേവ് സംഘടിപ്പിക്കാനായിരുന്നു മുൻ തീരുമാനം. എന്നാൽ, ഇതിൽ ചില മാറ്റങ്ങള്‍ സർക്കാർ ആലോചനയിലുണ്ട്.
ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ. കരുണിനാകും നടത്തിപ്പുചുമതല.