വല്യത്താൻ മാതൃക: മുഖ്യമന്ത്രി
Wednesday, August 14, 2024 1:50 AM IST
തിരുവനന്തപുരം: ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളിലൂടെ ലോകത്തിനാകെ മാതൃകയായിത്തീർന്ന വ്യക്തിത്വമായിരുന്നു ഡോ. എം.എസ്. വല്യത്താനെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ നടന്ന വല്യത്താൻ അനുസ്മരണത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആധുനിക മേഖലയിലും പരന്പരാഗത മേഖലയിലും അറിവും അവഗാഹവുമുള്ള അപൂർവം വ്യക്തിത്വങ്ങളിലൊരാളാണ് ഡോ. എം.എസ്. വല്യത്താനെന്നും മുഖ്യമന്ത്രി പറഞ്ഞു.