നജീബ് കാന്തപുരത്തിന്റെ വിജയം: ഹര്‍ജി തള്ളി
Friday, August 9, 2024 2:21 AM IST
കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ നിയോജകമണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.
എതിര് സ്ഥാനാര്‍ഥി സിപിഎം സ്വതന്ത്രന് കെ.പി. മുഹമ്മദ് മുസ്തഫ നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് സി.എസ്. സുധ തള്ളിയത്. 38 വോട്ടുകള്‍ക്കാണ് നജീബ് കാന്തപുരം വിജയിച്ചത്.
മണ്ഡലത്തിലെ 340 പോസ്റ്റല്‍ വോട്ടുകള്‍ സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയില്‍ 300ഓളം വോട്ടുകള്‍ തനിക്കു ലഭിക്കേണ്ടതാണെന്നുമായിരുന്നു ഹര്‍ജിക്കാരനായ മുസ്തഫയുടെ വാദം.