സ്കി​ല്‍ പാ​ര്‍​ക്കി​ല്‍ ഫുട്ട് വെ​യ​ര്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന് ധാ​ര​ണ: മ​ന്ത്രി ആർ. ബിന്ദു
സ്കി​ല്‍ പാ​ര്‍​ക്കി​ല്‍ ഫുട്ട് വെ​യ​ര്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന് ധാ​ര​ണ: മ​ന്ത്രി ആർ. ബിന്ദു
Thursday, August 8, 2024 1:23 AM IST
മ​​​ല​​​പ്പു​​​റം: ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പി​​നു കീ​​​ഴി​​​ലെ അ​​​സാ​​​പ് കേ​​​ര​​​ള​​​യു​​​ടെ ത​​​വ​​​നൂ​​​ര്‍ സ്കി​​​ല്‍ പാ​​​ര്‍​ക്കി​​​ല്‍ സെ​​​ന്‍​ട്ര​​​ല്‍ ഫുട്ട് വെ​​​യ​​​ര്‍ ട്രെ​​​യി​​​നിം​​​ഗ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ എ​​​ക്സ്റ്റ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​ര്‍ ആ​​​രം​​​ഭി​​​ക്കാ​​​ന്‍ ധാ​​​ര​​​ണ​​​യാ​​​യ​​​താ​​​യി ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് മ​​​ന്ത്രി ആ​​​ര്‍. ബി​​​ന്ദു അ​​​റി​​​യി​​​ച്ചു.

മാ​​​റു​​​ന്ന തൊ​​​ഴി​​​ല്‍ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ മു​​​ന്‍​നി​​​ര്‍​ത്തി സെ​​​ന്‍​ട്ര​​​ല്‍ ഫു​​​ട്ട്‌വെ​​​യ​​​ര്‍ ട്രെ​​​യി​​​നിം​​​ഗ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​മാ​​​യി (സി​​​എ​​​ഫ്ടി​​​ഐ) ചേ​​​ര്‍​ന്ന് നോ​​​ണ്‍ ലെ​​​ത​​​ര്‍ പാ​​​ദ​​​ര​​​ക്ഷ നി​​​ര്‍​മാ​​​ണ മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള നൂ​​​ത​​​ന പ​​​രി​​​പാ​​​ടി​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം. പാ​​​ദ​​​ര​​​ക്ഷ നി​​​ര്‍​മാ​​​ണ മേ​​​ഖ​​​ല​​​യി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന വി​​​വി​​​ധ ക​​​മ്പ​​​നി​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യാ​​​നു​​​സ​​​ര​​​ണം അ​​​വ​​​രു​​​ടെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്കു​​​ള്ള പ്ര​​​ത്യേ​​​ക നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന കോ​​​ഴ്സു​​​ക​​​ളും ഇ​​​തോ​​​ടൊ​​​പ്പം ല​​​ഭ്യ​​​മാ​​​ക്കും.

ക്വാ​​​ളി​​​റ്റി ക​​​ണ്‍​ട്രോ​​​ള്‍ ഇ​​​ന്‍​സ്പെ​​​ക്ട​​​ര്‍, ബേ​​​സി​​​ക് ക​​​ട്ടിം​​​ഗ് ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍, ഫു​​​ട്ട്‌വെ​​​യ​​​ര്‍ (സി​​​എ​​​ഡി/​​​സി​​​എ​​​എം) ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍, ലൈ​​​ന്‍ സൂ​​​പ്പ​​​ര്‍​വൈ​​​സ​​​ര്‍ തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി ഹ്ര​​​സ്വ​​​കാ​​​ല, ദീ​​​ര്‍​ഘ​​​കാ​​​ല കോ​​​ഴ്സു​​​ക​​​ള്‍ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ടെ​​ന്നു മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.


ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലെ അ​​​സാ​​​പ് കേ​​​ര​​​ള​​​യും സെ​​​ന്‍​ട്ര​​​ല്‍ ഫുട്ട്‌വെ​​​യ​​​ര്‍ ട്രെ​​​യി​​​നിം​​​ഗ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ടും ത​​​മ്മി​​​ലു​​​ള്ള ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പി​​​ടു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

മ​​​ന്ത്രി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ അ​​​സാ​​​പ് കേ​​​ര​​​ള സി​​​എം​​​ഡി ഡോ. ​​​ഉ​​​ഷ ടൈ​​​റ്റ​​​സും സി​​​എ​​​ഫ്ടി​​​ഐ ചെ​​​ന്നൈ ഡ​​​യ​​​റ​​​ക്ട​​​ര്‍ കെ. ​​​മു​​​ര​​​ളി​​​യും ത​​​മ്മി​​​ല്‍ ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ചു. അ​​​സാ​​​പ് കേ​​​ര​​​ള ക​​​മ്മ്യൂ​​​ണി​​​റ്റി സ്കി​​​ല്‍ പാ​​​ര്‍​ക്ക് ഹെ​​​ഡ് ഇ.​​​വി. സ​​​ജി​​​ത്കു​​​മാ​​​ര്‍, അ​​​സോ​​​സി​​​യേ​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ കെ.​​​വി. രാ​​​കേ​​​ഷ്, ചീ​​​ഫ് കോ ​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍, സി​​​എ​​​ഫ്ടി​​​ഐ ചെ​​​ന്നൈ നാ​​​ഗ​​​രാ​​​ജ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.