എന്നാൽ, ചർച്ചയ്ക്കുവേണ്ടിയാണ് വിദേശ സർവകലാശാലാ ബജറ്റിൽ പ്രഖ്യാപിച്ചതെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. ഇക്കാര്യത്തിൽ നയംമാറ്റമില്ലെന്നു വ്യക്തമാക്കിയ മന്ത്രി പാർട്ടിയിലോ മുന്നണിയിലോ എതിർപ്പുള്ളതായ ആരോപണങ്ങളും തള്ളിയിരുന്നു.
ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയാതെയാണ് വിദേശ സർവകലാശാലാ പ്രഖ്യാപനം ബജറ്റിൽ വന്നതെന്ന ആരോപണം ഉയർന്നിരുന്നു. മന്ത്രി ആർ. ബിന്ദു അടക്കം വിമർശനം ഉന്നയിച്ചതിനു പിന്നാലെ പരസ്യ പ്രസ്താവന നടത്തരുതെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിരുന്നു.
14ന് ബജറ്റ് പൊതുചർച്ച അവസാനിപ്പിച്ച് ചർച്ചയുടെ അടിസ്ഥാനത്തിലുള്ള ആവശ്യമായ മാറ്റം ധനമന്ത്രി പ്രഖ്യാപിക്കും. നാലു മാസത്തെ സർക്കാർ ചെലവുകൾക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ടുകൂടി പാസാക്കി 15ന് നിയമസഭാ സമ്മേളനം സമാപിക്കും.