ടൈംസ് ആഗോള റാങ്കിംഗിൽ എംജി സര്‍വകലാശാല
Saturday, September 30, 2023 1:28 AM IST
കോട്ടയം: ടൈംസ് ഹയര്‍ എഡ്യുക്കേഷന്റെ വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗില്‍ എംജി സര്‍വകലാശാല തുടര്‍ച്ചയായ മൂന്നാം തവണയും ഇടംനേടി.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച 2024ലേക്കുള്ള ടൈംസ് റാങ്കിംഗില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തിയ സര്‍വകലാശാല 2022, 2023 വര്‍ഷങ്ങളിലെ റാങ്കിംഗിലും ഉള്‍പ്പെട്ടിരുന്നു.
2023ലെ ടൈംസ് യംഗ് യൂണിവേഴ്സിറ്റി റാങ്കിംഗില്‍ ആഗോള തലത്തില്‍ 77-ാം സ്ഥാനം നേടുകയും ചെയ്തു. ലണ്ടന്‍ ആസ്ഥാനമായുള്ള ടൈംസ് ഹയര്‍ എഡ്യുക്കേഷന്റെ ഏറ്റവും പുതിയ റാങ്കിംഗില്‍ രാജ്യത്ത് ഒന്നാം സ്ഥാനം ബംഗുളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സി (ഐഐഎസി)നാണ്. തമിഴ്നാട്ടിലെ അണ്ണാ സര്‍വകലാശാല, ഡല്‍ഹിയിലെ ജാമിയ മില്ലിയ സര്‍വകലാശാല എന്നിവയ്ക്കൊപ്പമാണ് എംജി സര്‍വകലാശാല രണ്ടാം സ്ഥാനം പങ്കിട്ടത്.