വേൾഡ് കോഫി കോണ്‍ഫറൻസിന് തുടക്കമായി
Tuesday, September 26, 2023 6:33 AM IST
തിരുവനന്തപുരം: വേൾഡ് കോഫി കോണ്‍ഫറൻസിലെ കേരള പവലിയൻ കേന്ദ്ര വാണിജ്യ, വ്യവസായമന്ത്രി പീയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തു. ഇതാദ്യമായാണ് വേൾഡ് കോഫി കോണ്‍ഫറൻസിന് ഒരു ഏഷ്യൻ രാജ്യം ആതിഥ്യമരുളുന്നത്.
വേൾഡ് കോഫി കോണ്‍ഫറൻസിന്റെ അഞ്ചാമത് എഡിഷനാണിത്. കാപ്പി മേഖലയുമായി ബന്ധപ്പെട്ട തെരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ 14 സംരംഭക വ്യക്തിഗത യൂണിറ്റുകളും വേൾഡ് കോഫി കോണ്‍ഫറൻസിൽ കേരളത്തെ പ്രതിനിധീകരിച്ചു സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
80 രാജ്യങ്ങളിൽനിന്നുള്ള 2400 ഓളം നേതാക്കളും പ്രതിനിധികളുമാണ് ഈ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഡയറക്ടറേറ്റ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ കീഴിൽ പ്ലാന്റേഷൻ വകുപ്പ് രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ അന്താരാഷ്ട്ര സമ്മേളനമാണിത്.