ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന് അവാര്‍ഡ് ഡോ. ടി.കെ. ജയകുമാറിന്
Saturday, September 23, 2023 2:32 AM IST
കൊച്ചി: ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ 2023ലെ വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡിന് കോട്ടയം മെഡിക്കല്‍ കോളജിലെ ചീഫ് കാര്‍ഡിയാക് സര്‍ജനും മെഡിക്കല്‍ കോളജ് സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാര്‍ അര്‍ഹനായി.
നാളെ രാവിലെ 11 ന് കൊച്ചി ഐഎംഎ ഹൗസില്‍ ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി നടക്കുന്ന ഹൃദയസംഗമം-2023ന്റെ ഉദ്ഘാടനച്ചടങ്ങില്‍ ആരോഗ്യ, കുടുംബക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പുരസ്കാരം സമ്മാനിക്കും.