ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന സാഹിത്യ മത്സരം നാളെ
Thursday, September 21, 2023 12:28 AM IST
കൊച്ചി: ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന സമിതി നടത്തുന്ന സംസ്ഥാനതല സാഹിത്യ മത്സരം ‘തൂലിക’ നാളെ രാവിലെ പത്തുമുതൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കാത്തലിക് ചർച്ച് , മാതൃഭവന് ഭരണങ്ങാനം, ലിറ്റിൽ ഫ്ലവർ എൽപി സ്കൂൾ മൂവാറ്റുപുഴ, സുബോധന പാസ്റ്ററൽ സെന്റർ അങ്കമാലി, ബറുമറിയം പാസ്റ്ററൽ സെന്റർ കണ്ണൂർ, പിഎംഒസി കോഴിക്കോട്, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ നടവയൽ-മാനന്തവാടി, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മുരിക്കാശേരി എന്നീ കേന്ദ്രങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്ക് കെ.കെ. ജയിംസ്, അരുൺ പോൾ, കിരൺ അഗസ്റ്റിൻ, ഷിനോ മോളത്ത്, സിസ്റ്റർ ലിസ്നി എസ്ഡി, രഞ്ജിത്ത് മുതുപ്ലാക്കൽ, ജെയ്സ് ജോൺ, ആര്യ റെജി എന്നിവർ നേതൃത്വം നൽകും.
കഥ, കവിത, ഉപന്യാസം, ചിത്രരചന എന്നീ ഇനങ്ങളിൽ സബ്ജൂണിയർ ,ജൂണിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ ആയിരത്തോളം മിഷൻലീഗ് അംഗങ്ങൾ പങ്കെടുക്കും.