വിശ്വാസത്തിന്റെ പേരില് ആക്രമിക്കപ്പെടുന്നത് മതേതര സംസ്കൃതിക്കു വെല്ലുവിളി: കര്ദിനാള് മാര് ക്ലീമിസ്
Thursday, June 8, 2023 2:42 AM IST
കൊച്ചി: വിശ്വാസത്തിന്റെ പേരില് ഭാരതത്തില് ആരും ആക്രമിക്കപ്പെടാന് പാടില്ലെന്ന് കെസിബിസി പ്രസിഡന്റ് കര്ദിനാള് മാര് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രാര്ഥനാ യജ്ഞത്തില് നല്കിയ സന്ദേശത്തില് പറഞ്ഞു.
മതവിശ്വാസത്തിന്റെ പേരില് ജനം വേട്ടയാടപ്പെടുന്നത് മതേതരരാജ്യത്ത് അപലപനീയമാണ്. ഭാരതത്തിന്റെ മഹനീയമായ മതേതര സംസ്കൃതിക്ക് വെല്ലുവിളി ഉയര്ത്തുന്ന കാര്യങ്ങളാണ് മണിപ്പുരില്നിന്നു കേള്ക്കുന്നത്. രാജ്യത്തു സമാധാനവും സൗഹാര്ദവും ജനങ്ങള്ക്ക് സുരക്ഷയും ഉറപ്പാക്കാനുള്ള വലിയ കടമ ഭരണകൂടം മറക്കരുതെന്നും മാര് ക്ലീമിസ് ഓര്മിപ്പിച്ചു.