അതിവേഗ പ്രത്യേക കോടതികളുടെ കാലാവധി മൂന്നു വർഷത്തേക്കുകൂടി
Wednesday, June 7, 2023 12:48 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അനുവദിച്ച 56 അതിവേഗ പ്രത്യേക കോടതികളുടെ കാലാവധി മൂന്നു വർഷത്തേക്കുകൂടി ദീർഘിപ്പിച്ചു നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇവിടെ താത്കാലികമായി സൃഷ്ടിച്ച സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയുടെ കാലാവധിയും 2026 മാർച്ച് 31 വരെ നീട്ടി.