മാലിന്യമുക്ത നവകേരളം: ഹരിതസഭകൾ നാളെ
Sunday, June 4, 2023 12:17 AM IST
തിരുവനന്തപുരം: മാലിന്യമുക്ത നവകേരളം പ്രചാരണത്തിന്റെ ഭാഗമായുള്ള മൂന്നു ഘട്ട പ്രവർത്തനങ്ങളുടെ ആദ്യഘട്ടം വിജയകരമായി കൈവരിച്ചതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നാളെ ഹരിതസഭകൾ നടക്കും.
സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുമായി രണ്ടു ലക്ഷത്തോളം ആളുകൾ പങ്കെടുക്കുന്ന ഹരിതസഭ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ജനകീയ അവലോകനം നടത്തുന്നതിനുള്ള വേദിയാകും.
2024ൽ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മാലിന്യമുക്തമാക്കി സന്പൂർണ ശുചിത്വ പദവിയിൽ എത്തിക്കുന്നതിനാണ് മൂന്നു ഘട്ടങ്ങളായുള്ള കാന്പയിൻ ആക്ഷൻ പ്ലാൻ തയാറാക്കിയത്.