കെസിബിസി വര്ഷകാല സമ്മേളനം ആറു മുതൽ
Saturday, June 3, 2023 1:52 AM IST
കൊച്ചി: കേരള കത്തോലിക്കാ മെത്രാന്സമിതിയുടെ വര്ഷകാലസമ്മേളനം ആറു മുതൽ എട്ടു വരെ ആസ്ഥാനകാര്യാലയമായ പാലാരിവട്ടം പിഒസിയില് നടക്കും.
സഭയും സമൂഹവുമായും ബന്ധപ്പെട്ട വിവിധ വിഷയങ്ങളില് ചര്ച്ചകള് നടക്കും. ആറിനു രാവിലെ 10 മുതല് കത്തോലിക്കാ സന്ന്യാസ സമൂഹങ്ങളുടെ ജനറാൾമാരും പ്രൊവിന്ഷൽമാരും മെത്രാന്സമിതിയും ഒരുമിച്ചുള്ള സമ്മേളനം ഉണ്ടാകും.