കേരളത്തിന്റെ 10 കോടി സഹായം
Monday, May 29, 2023 12:41 AM IST
തിരുവനന്തപുരം: ഭൂകന്പത്തിൽ തകർന്ന തുർക്കിക്കും സിറിയയ്ക്കുമായി പ്രഖ്യാപിച്ച സാന്പത്തികസഹായം അനുവദിച്ച് സംസ്ഥാന സർക്കാർ. 10 കോടി രൂപയുടെ സഹായമാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നത്. വിദേശകാര്യ മന്ത്രാലയം വഴി ഇതനുവദിച്ച് നോർക്ക ഉത്തരവിറക്കി. സംസ്ഥാന സർക്കാരിന് നേരിട്ടു തുർക്കിക്ക് പണം കൈമാറാനാകാത്തതിനാലാണ് വിദേശകാര്യ മന്ത്രാലയം വഴി പണം നൽകുന്നത്.