ദളിത് ആനുകൂല്യങ്ങൾ ദളിത് ക്രൈസ്തവർക്കും ലഭ്യമാക്കണം: മാർ ക്ലീമിസ് കാതോലിക്കാ ബാവ
Sunday, March 19, 2023 12:20 AM IST
തിരുവനന്തപുരം: ദളിതർക്കുള്ള എല്ലാ അനുകൂല്യങ്ങളും ദളിത് ക്രൈസ്തവർക്കും ലഭ്യമാക്കണമെന്ന് കെസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ.
നാലാഞ്ചിറ മാർ ഈവാനിയോസ് കാന്പസിലെ റിന്യൂവൽ സെന്ററിൽ (ദേവദാസ് നഗറിൽ) കെസിബിസി എസ്സി-എസ്ടി, ബിസി കമ്മീഷന്റെയും ഡിസിഎംഎസ് സംസ്ഥാന സമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച പഠനക്യാന്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസത്തെ മുറുകെപ്പിടിച്ച് പ്രതിബന്ധങ്ങളേയും പ്രതിസന്ധികളേയും അതിജീവിക്കണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ കെസിബിസി എസ്സി-എസ്ടി, ബിസി കമ്മീഷൻ ചെയർമാൻ ബിഷപ് ഗീവർഗീസ് മാർ അപ്രേം പറഞ്ഞു. ജയിംസ് ഇലവുങ്കൽ സ്വാഗതവും ബിജി സാലസ് നന്ദിയും പറഞ്ഞു.
ഡിസിഎംഎസ് സംസ്ഥാന മുൻ ഡയറക്ടർ ഫാ. ജോണ് അരീക്കലും സംസ്ഥാന മുൻ പ്രസിഡന്റ് പി.ഒ. പീറ്ററും നയരേഖ അവതരിപ്പിച്ചു. ഫാ. ജോസ് വടക്കേക്കുറ്റ്, ഫാ. ജോസുകുട്ടി ഇടത്തിനകം, ബിജു അരുവിക്കുഴി, ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, ഫാ. ഡി. ഷാജ്കുമാർ, പി.ജെ. സ്റ്റീഫൻ, ഫാ. ജേക്കബ് പ്രസാദ് തുടങ്ങിയവർ ക്ലാസ് നയിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12.30ന് ചേരുന്ന സമാപന സമ്മേളനം ബിഷപ് ഡോ. വിൻസന്റ് സാമുവൽ ഉദ്ഘാടനം ചെയ്യും.