ചെറുപുഷ്പ മിഷൻ പ്ലാറ്റിനം ജൂബിലി സമാപനം 29ന്
Thursday, January 26, 2023 12:44 AM IST
കോട്ടയം: ചെറുപുഷ്പ മിഷൻ പ്ലാറ്റിനം ജൂബിലി സമാപനം 29നു തക്കലയിൽ നടക്കും. കല്ലുവിള സീനായ് റിട്രീറ്റ് സെന്ററിലെ വിശുദ്ധ അൽഫോൻസാ നഗറിൽ ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറന്പിൽ അധ്യക്ഷതവഹിക്കും.
ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യപ്രഭാഷണം നടത്തും. മിഷൻ ലീഗ് സഹരക്ഷാധികാരി മാർ ലോറൻസ് മുക്കുഴി അനുഗ്രഹപ്രഭാഷണവും സുവനീർ പ്രകാശനവും നടത്തും. മാർ പോൾ ആലപ്പാട്ട്, മാർ സെബാസ്റ്റ്യൻ പോഴോലിപ്പറന്പിൽ, മാർ ജോർജ് രാജേന്ദ്രൻ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. രാവിലെ 9.30നു പ്രതിനിധി സമ്മേളനം മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. കൃതജ്ഞതാബലിയിൽ കർദിനാൾ മാർ ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.