മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകർന്നെന്നു യുഡിഎഫ് കണ്‍വീനർ
Wednesday, August 17, 2022 12:19 AM IST
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബിൽ സഭയിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐ മന്ത്രിമാർ എതിർപ്പ് അറിയച്ചതോടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകർന്നെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം തകർന്ന സാഹചര്യത്തിൽ സർക്കാരിന് എങ്ങനെ മുന്നോട്ട് പോകാനാകും? ലോകായുക്ത ഭേദഗതിക്കെതിരേ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാട് ശരിവയ്ക്കുന്നതാണു സിപിഐ മന്ത്രിമാരുടെ നടപടി. ഈ വിഷയത്തിൽ സിപിഐ നിലപാട് സ്വാഗതാർഹമാണെന്നു അദ്ദേഹം പറഞ്ഞു.