പോപ്പുലർ ഫ്രണ്ട് റാലി: വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ
Sunday, May 29, 2022 1:36 AM IST
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് ഉൾപ്പെടെ അഞ്ചു പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
കുട്ടിയുടെ പിതാവായ എറണാകുളം ഇടക്കൊച്ചി വില്ലേജിൽ പള്ളുരുത്തി തങ്ങൾ നഗർ പൂച്ചമുറി പറന്പ് വീട്ടിൽ അസ്കർ ലത്തീഫ് (39) കാർത്തികപള്ളി താലൂക്കിൽ മുതുകുളം വില്ലേജിൽ ചേപ്പാട് വിളയിൽ വീട്ടിൽ മുഹമ്മദ് തല്ഹചത്ത് (36), എറണാകുളം ജില്ലയിൽ മരട് വില്ലേജിൽ മരട് മുനിസിപ്പാലിറ്റി 20 വാർഡിൽ മദ്രസപറന്പിൽ നിയാസ് (42), കൊച്ചി കോർപറേഷൻ 13 വാർഡിൽ പള്ളൂരുത്തി അർപ്പണ നഗർ തെരുവിൽ വീട്ടിൽ ഷമീർ (39), കൊച്ചി കോർപറേഷൻ 14 വാർഡിൽ അൽഹസർ പബ്ലിക് സ്കൂളിന് സമീപം പള്ളൂരുത്തി ഞാറക്കാട്ടിൽ വീട്ടിൽ സുധീർ എൻ.വൈ (41) എന്നിവരെയാണ് ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 25 ആയി. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് സൗത്ത് പോലീസ അറിയിച്ചു.