ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ളെല്ലാം അ​ട​ച്ചു
ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ളെല്ലാം അ​ട​ച്ചു
Thursday, October 28, 2021 1:22 AM IST
ചെ​​റു​​തോ​​ണി: ഇ​​ടു​​ക്കി ജ​​ല​​സം​​ഭ​​ര​​ണി​​യി​​ലെ ജ​​ല​​നി​​ര​​പ്പ് ക്ര​​മീ​​ക​​രി​​ക്കാ​​നാ​​യി തു​​റ​​ന്ന ചെ​​റു​​തോ​​ണി അ​​ണ​​ക്കെ​​ട്ടി​​ന്‍റെ മൂ​​ന്നു ഷ​​ട്ട​​റു​​ക​​ളി​​ൽ അ​​വ​​സാ​​ന​​ത്തേ​​തും അ​​ട​​ച്ചു.

ര​​ണ്ടു ഷ​​ട്ട​​റു​​ക​​ൾ ക​​ഴി​​ഞ്ഞ 22-ന് ​​അ​​ട​​ച്ചി​​രു​​ന്നു. ശേ​​ഷി​​ച്ചി​​രു​​ന്ന ഒ​​രു ഷ​​ട്ട​​ർ 35 സെ​​ന്‍റിമീ​​റ്റ​​റി​​ൽ​​നി​​ന്ന് 40 സെ​​ന്‍റി​​മീ​​റ്റ​​റാ​​യി ഉ​​യ​​ർ​​ത്തി​​വ​​ച്ചി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഈ ​​ഷ​​ട്ട​​റാ​​ണ് ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30-ന് ​​അ​​ട​​ച്ച​​ത്.


അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് 2397.90 അ​​ടി​​യി​​ലെ​​ത്തി​​യതിനാലാ​​ണിത്. ഡാ​​മി​​ലേ​​ക്കു​​ള്ള നീ​​രൊ​​ഴു​​ക്ക് കു​​റ​​ഞ്ഞി​​ട്ടു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.