സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ചതു നീട്ടി
Tuesday, July 27, 2021 12:56 AM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ലീവ് സറണ്ടർ അനുകൂല്യം ആറു മാസത്തേയ്ക്കു കൂടി വെട്ടി സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ മേയ് 31ന് അവസാനിച്ച നടപടി ജൂണ്‍ ഒന്നുമുതൽ ആറു മാസത്തേക്കുകൂടി നീട്ടാനാണ് ഉത്തരവ്. കോവിഡിനെത്തുടർന്നുള്ള സാന്പത്തിക പ്രതിസന്ധി മൂലമാണ് തീരുമാനം ആറു മാസത്തേയ്ക്കു കൂടി ദീർഘിപ്പിക്കാൻ തീരുമാനിച്ചത്.