സംവരണാനുകൂല്യം തടയണമെന്ന ഹര്‍ജി പിഴ ചുമത്തി തള്ളി
Sunday, July 25, 2021 12:51 AM IST
കൊച്ചി: ലത്തീന്‍ കത്തോലിക്ക, ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെയും പരിവര്‍ത്തിത പട്ടികജാതിക്കാരെയും മുസ്ലിംകളെയും പിന്നാക്ക വിഭാഗങ്ങളില്‍നിന്ന് ഒഴിവാക്കണമെന്നും ഇവര്‍ക്കു സംവരണാനുകൂല്യങ്ങള്‍ നല്‍കുന്നത് തടയണമെന്നുമാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തി തള്ളി. കൊച്ചിയിലെ ഹിന്ദുസേവാ കേന്ദ്രമെന്ന സംഘടന നല്കിയ ഹര്‍ജി ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി. പി. ചാലി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് തള്ളിയത്.