അഗസ്റ്റിന് ഇടമറ്റം സ്മാരക കവിതാ പുരസ്കാരം
Saturday, July 24, 2021 12:59 AM IST
പാലാ: കട്ടക്കയം കവിസദസിന്റെ ദീര്‍ഘകാല കാര്യദര്‍ശിയും കവിയും അധ്യാപകനുമായിരുന്ന അഗസ്റ്റിന് ഇടമറ്റത്തിന്റെ പേരില്‍ കവിതാ അവാര്‍ഡ് ഏര്‍പ്പെടുത്തും. 2019, 20, 21 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച, താളബദ്ധമായ,15 കവിതകളെങ്കിലും ഉള്‍ക്കൊള്ളുന്ന കവിതാഗ്രന്ഥങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുക. 20,021 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
സെപ്റ്റംബര്‍ 30 നകം സി.ടി. തോമസ്, അധ്യക്ഷന്‍ കട്ടക്കയം കവിസദസ്, ചരളയില്‍ വീട്, പൂവരണി686577 (ഫോൺ: 9961894513) എന്ന വിലാസത്തിൽ കവിതാ സമാഹാരത്തിന്റെ മൂന്നു കോപ്പി അയയ്ക്കേണ്ടതാണെന്ന് നിര്‍വാഹക സമിതി അംഗങ്ങളായ സി.ടി. തോമസ് പൂവരണി, ചാക്കോ സി. പൊരിയത്ത്, ജോസ് വട്ടപ്പലം, രവി പാലാ, ജോണി ജെ. പ്ലാത്തോട്ടം എന്നിവര്‍ അറിയിച്ചു.